കോവിഡ്​ വ്യാപനം; കോഴിക്കോട്​ കോര്‍പറേഷന്‍ പരിധിയിൽ കര്‍ശന നിയന്ത്രണം

14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ
കോവിഡ്​ വ്യാപനം; കോഴിക്കോട്​ കോര്‍പറേഷന്‍ പരിധിയിൽ കര്‍ശന നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ പരിധിയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ.

പൊതുപരിപാടിയില്‍ അഞ്ചുപേരില്‍ കൂടാന്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ക്ക്​ 50 പേര്‍ക്ക്​ മാത്രമേ പ​ങ്കെടുക്കാനാകു. മരണാനന്തര ചടങ്ങുകള്‍ക്ക്​ 20 പേര്‍ക്കാകും അനുമതി. പ​െങ്കടുക്കുന്നവരുെട വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കണ്ടെയിന്‍മെന്‍റ് സോണ്‍ പരിധിയില്‍ നിന്ന് പുറത്തുപോവുന്നത് കര്‍ശനമായി തടയും.

മാർക്കറ്റ്, മാളുകൾ, ഷോപ്പിങ് കോപ്ലക്സുകൾ എന്നിവിടങ്ങളിൽ ആൾത്തിരക്ക് നിയന്ത്രിക്കാന്‍ കർശന നടപടികൾ. സാമൂഹിക അകലം ഉറപ്പുവരുത്തുന്നത് പരിശോധിക്കാൻ പോലീസിനെ നിയോഗിക്കും.

ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക്​ മാത്രമാകും പ്രവേശനം. ജിം, ഫുട്​ബാള്‍ ടര്‍ഫ്​, സ്വിമ്മിങ്​ പൂള്‍, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കാന്‍ പാടില്ല.

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കോഴിക്കോട് നഗരപരിധിയിൽ പൊതു പ്ലേഗ്രൗണ്ടുകൾ, ജിംനേഷ്യം, ടർഫ്, സ്വിമ്മിങ് പൂളുകൾ, സിനിമാഹാളുകൾ, ഓഡിറ്റോറിയം എന്നിവ പ്രവർത്തിക്കാൻ അനുമതി ഇല്ല.

കണ്ടെയിൻമെന്റ് മേഖലകളിൽ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം.

Related Stories

Anweshanam
www.anweshanam.com