കണ്ണൂരില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു
Kerala

കണ്ണൂരില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു

ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്

News Desk

News Desk

കണ്ണൂര്‍: കണ്ണൂര്‍ പടന്നക്കരയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി തെറിച്ചു. പറമ്ബ് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്താണ് സംഭവം. പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് ഉഗ്രസ്‌ഫോടനമുണ്ടായത്.

ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. വീട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി.

Anweshanam
www.anweshanam.com