ഡോളര്‍ കടത്ത് കേസിലും എം. ശിവശങ്കറിനെതിരെ നടപടി എടുക്കാനൊരുങ്ങി കസ്റ്റംസ്

സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഡോളര്‍ കടത്ത് കേസിലും  എം. ശിവശങ്കറിനെതിരെ നടപടി എടുക്കാനൊരുങ്ങി കസ്റ്റംസ്

എം. ശിവശങ്കറിനെതിരെ ഡോളര്‍ കടത്തിയ കേസിലും സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ്. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.

ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടാനാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു.

മൂന്നുമണിയോടെ എം. ശിവശങ്കറിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com