സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 27 കോവിഡ് മരണങ്ങള്‍

24 മണിക്കൂറിനിടെ 13835 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 27 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 27 കോവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 4904 ആയി. 24 മണിക്കൂറിനിടെ 13835 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com