സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 20 കോവിഡ് മരണങ്ങള്‍

ഇതോടെ ആകെ മരണം 4856 ആയി.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 20 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 20 കോവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 4856 ആയി. അതേസമയം, കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1219, കോഴിക്കോട് 1033, തിരുവനന്തപുരം 587, കോട്ടയം 713, മലപ്പുറം 693, തൃശൂര്‍ 691, കണ്ണൂര്‍ 529, പാലക്കാട് 209, കൊല്ലം 385, പത്തനംതിട്ട 334, ആലപ്പുഴ 340, ഇടുക്കി 193, വയനാട് 157, കാസര്‍ഗോഡ് 143 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com