കേന്ദ്ര മാതൃകയിൽ സംസ്ഥാനവും റേഷൻ വിതരണം തുടരണം: ജോർജ് കുര്യൻ
Kerala

കേന്ദ്ര മാതൃകയിൽ സംസ്ഥാനവും റേഷൻ വിതരണം തുടരണം: ജോർജ് കുര്യൻ

വൺ ഇന്ത്യ വൺ കാർ‍‍ഡ് പദ്ധതി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസകരമാണ്

By News Desk

Published on :

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രധാനമന്ത്രി നവംബർ വരെ നീട്ടിയ മാതൃകയിൽ സംസ്ഥാനസർക്കാരും സൗജന്യ റേഷൻ വിതരണം തുടരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.

ഓണവും ദീപാവലിയും ബക്രീദും മുന്നിൽ കണ്ടുള്ള കേന്ദ്ര പ്രഖ്യാപനം സംസ്ഥാനവും പിന്തുടർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഏറെ സഹായകരമാവും. ഇത് ഡിസംബർ 31 വരെ തുടർന്നാൽ സംസ്ഥാന ക്രിസ്മസ് കാലത്തും ജനങ്ങൾക്ക് ആശ്വാസമാവും.

പാവപ്പെട്ടവരുടെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്രമോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വൺ ഇന്ത്യ വൺ കാർ‍‍ഡ് പദ്ധതി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസകരമാണ്. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് വിതരണം ചെയ്തുവരുന്ന സൗജന്യ റേഷൻ തുടരാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Anweshanam
www.anweshanam.com