ജീവനക്കാരന്​ കോവിഡ്​; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്വാ​റ​ന്‍റൈ​നി​ല്‍
Kerala

ജീവനക്കാരന്​ കോവിഡ്​; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്വാ​റ​ന്‍റൈ​നി​ല്‍

ചൊവ്വാഴ്​ച നടത്തിയ ആന്‍റിജന്‍ ടെസ്​റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന്​ മന്ത്രി അറിയിച്ചു

By News Desk

Published on :

തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജിവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കൂടെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാനും മന്ത്രി നിര്‍ദേശിച്ചു.

ചൊവ്വാഴ്​ച നടത്തിയ ആന്‍റിജന്‍ ടെസ്​റ്റിലാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന്​ മന്ത്രി അറിയിച്ചു.

മ​ന്ത്രി​യു​ടെ വീ​ട്ടി​ലെ​യും ഓ​ഫീ​സി​ലെ​യും ജീ​വ​ന​ക്കാ​രെ മു​ഴു​വ​ന്‍ ചൊ​വ്വാ​ഴ്ച ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ മ​ന്ത്രി​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ല്‍ മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ക​ട​കം​പ​ള്ളി ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ഈ ​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

നിലവില്‍ സംസ്ഥാത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം.

Anweshanam
www.anweshanam.com