എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്

www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് സൈറ്റ് വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ് വഴിയും മറ്റ് ആറ് സൈറ്റുകളിലൂടെയും ഫലമറിയാന്‍ സാധിക്കും.

By Geethu Das

Published on :

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് സൈറ്റ് വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ് വഴിയും മറ്റ് ആറ് സൈറ്റുകളിലൂടെയും ഫലമറിയാന്‍ സാധിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി എന്നീ ഫലങ്ങളും പ്രസിദ്ധീകരിക്കും.

കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്.

Anweshanam
www.anweshanam.com