
തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി എത്തിക്കഴിഞ്ഞു.
ഡൗണ്‍ലോഡ് ചെയ്ത് ഒപ്പും സീലും ചെയ്ത ശേഷം വിതരണം ചെയ്യും. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകളും അതത് വിദ്യാഭ്യാസ ഓഫീസുകള്‍ വഴി എത്തിച്ചുകഴിഞ്ഞു.