എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ
Kerala

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് സൈറ്റ് വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ സാധിക്കും.

Geethu Das

Geethu Das

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് സൈറ്റ് വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ സാധിക്കും.കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ ജില്ലാ സ്‌കൂള്‍ തലത്തിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രഫിക്‌സുകള്‍ തുടങ്ങിയവയുടെ പൂര്‍ണ്ണമായ വിശകലനവും സൈറ്റിലൂടെയും ആപ്പിലൂടെയും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്.

Anweshanam
www.anweshanam.com