എസ്​എസ്​എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം
Kerala

എസ്​എസ്​എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം

By News Desk

Published on :

തിരുവനന്തപുരം: സംസ്​ഥാനത്തെ എസ്​എസ്​എൽസി പരീക്ഷഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം. 41906 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

ഏറ്റവും കൂടുതൽ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%) . ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം.

637 സർക്കാർ സ്‌കൂളുകൾക്കും 796 എയ്‌ഡഡ്‌ സ്‌കൂളുകളിലും 404 അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലും 100 ശതമാനം വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

എസ്​.എസ്​.എൽ.സി​ പരീക്ഷഫലം അറിയാൻ

http://keralapareekshabhavan.in/

https://sslcexam.kerala.gov.in/

http://www.prd.kerala.gov.in/

https://results.kite.kerala.gov.in/

http://www.sietkerala.gov.in/

http://keralaresults.nic.in/

Anweshanam
www.anweshanam.com