ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍നിന്ന് നീക്കി

ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം .
ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍നിന്ന് നീക്കി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍നിന്ന് മാറ്റി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം .

ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് അനുസരിച്ചാണ് കോവിഡ് കാലത്തെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പിആര്‍ഡി ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.


Related Stories

Anweshanam
www.anweshanam.com