ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ

പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിന്മേലാണ് നടപടി
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര,സ്വകാര്യ വിദ്യാഭ്യാസം സ്വകാര്യ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിന്മേലാണ് നടപടി.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

വിദ്യാര്‍ഥികള്‍ക്ക് കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Related Stories

Anweshanam
www.anweshanam.com