തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

അവസാന ഒരു മണിക്കൂര്‍ ഇതിനായി മാറ്റിവയ്ക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂര്‍ ഇതിനായി മാറ്റിവയ്ക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരും.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം നാളെ ആരംഭിക്കും. കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഇതിന് അപേക്ഷ നല്‍കണം. എന്നാല്‍ അതിന്‌ശേഷം വൈറസ്ബാധ സ്ഥിരീകരിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ കഴിയുക. പിപിഇ കിറ്റ് ധരിച്ച് വേണം വോട്ട് ചെയ്യാനായി എത്തേണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറത്തിറങ്ങും.

Related Stories

Anweshanam
www.anweshanam.com