എം സി കമറുദ്ദീന്‍ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും

ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് വിവരം
എം സി കമറുദ്ദീന്‍ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. നൂറിലേറെ കേസുകളാണ് എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സmpaaദനത്തിന്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക.

കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കേസുകളില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം, ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com