
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്നു പരാതി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നല്കിയ പരാതിയില്‍ പറയുന്നു.
പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ കടല്‍പ്പാലത്തിന് കിഫ്ബി അംഗീകാരം നല്‍കിയതിനെ അഭിനന്ദിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണു കടന്നു കയറ്റം വ്യക്തമായത്. തന്റെ പോസ്റ്റിനെ താന്‍ തന്നെ അഭിനന്ദിക്കുന്നുവെന്നു തരത്തില്‍ സ്പീക്കര്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് പോസ്റ്റ് ശ്രദ്ധിച്ചത്.
തുടര്‍ന്നാണു ഹാക്ക് ചെയ്തെന്നു വ്യക്തമായത്. ഇതോടെ പരാതി നല്‍കുകയായിരുന്നു.
"പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം . ആധുനിക പൊന്നാനിയുടെ വികസനപാതയില്‍ പ്രകാശഗോപുരം പോലെ ജ്വലിച്ചുയരാന്‍ പോകുന്ന ഒരു വന്‍ പദ്ധതിയാണ് കേരളത്തിലെ ആദ്യത്തെ ഹാങ്ങിങ് ബ്രിഡ്ജായ പൊന്നാനി കടല്‍പ്പാലം"- ഇങ്ങനെ തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയായിരുന്നു ‘കേരളത്തിലെ മനുഷ്യനിർമ്മിത അത്ഭുതമായി പൊന്നാനി പാലം മാറും , SRK യുടെ വികസന മാജിക്ക് , PROUD OF YOU‘ എന്ന കമന്റ് .