കോൺസുലേറ്റ്​ സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്,മറ്റ് ആരോപണങ്ങൾ യുക്തിരഹിതം: സ്​പീക്കർ
Kerala

കോൺസുലേറ്റ്​ സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്,മറ്റ് ആരോപണങ്ങൾ യുക്തിരഹിതം: സ്​പീക്കർ

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു ന​ല്‍​കു​ന്ന ബ​ഹു​മാ​ന​മാ​ണ് സ്വ​പ്ന​യ്ക്കു ന​ല്‍​കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യം തേ​ടി​യി​രു​ന്നു

By News Desk

Published on :

തി​രു​വ​നന്ത​പു​രം: സ്വർണ്ണക്കടത്തുകേസിൽ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണെന്ന്​ സ്​പീക്കർ ശ്രീരാമകൃഷ്​ണൻ. ലോകകേരള സഭയുമായി സ്വപ്​നക്ക്​ യാതൊരു ബന്ധവുമില്ല. മാധ്യമങ്ങൾ പുകമറ സൃഷ്​ടിക്കുകയാണ്​. സ്വപ്​ന തനിക്ക്​ അപരിചിതയല്ല. കോൺസുലേറ്റ്​ സെക്രട്ടറി എന്ന നിലയിലാണ്​ പരിചയം. ഏ​ത​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു ന​ല്‍​കു​ന്ന ബ​ഹു​മാ​ന​മാ​ണ് സ്വ​പ്ന​യ്ക്കു ന​ല്‍​കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യം തേ​ടി​യി​രു​ന്നു. സ്റ്റാ​ര്‍​ട്ട് അ​പ് സം​രം​ഭ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ലാ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Anweshanam
www.anweshanam.com