രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നു: സ്പീക്കര്‍

മാ​ലി​ന്യം നി​റ​ഞ്ഞ മ​ന​സോ​ടെ കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്ക​ണ്ട് ഒ​രു വ​ലി​യ സ​ദാ​ചാ​ര ലം​ഘ​നം ന​ട​ന്നി​രി​ക്കു​ന്നു എ​ന്ന് വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ച​മ​യ്ക്കു​ന്ന ചി​ല​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു
രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നു: സ്പീക്കര്‍

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഉയർന്നുവന്ന ഓരോ ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി പറഞ്ഞാണ് ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു എളിയ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ ചില കാര്യങ്ങള്‍ അറിയിക്കാനാണ് ഈ കുറിപ്പെന്ന് അദ്ദേഹം പറഞ്ഞു.

രാ​ഷ്ട്രീ​യ വൈ​രം മൂ​ത്ത് എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് വ്യ​ക്തി​ഹ​ത്യ തു​ട​രു​ന്ന​ത് അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​വും നി​ര്‍​ഭാ​ഗ്യ​ക​ര​വു​മാണ്. മാ​ലി​ന്യം നി​റ​ഞ്ഞ മ​ന​സോ​ടെ കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്ക​ണ്ട് ഒ​രു വ​ലി​യ സ​ദാ​ചാ​ര ലം​ഘ​നം ന​ട​ന്നി​രി​ക്കു​ന്നു എ​ന്ന് വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ച​മ​യ്ക്കു​ന്ന ചി​ല​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞനാല് വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയെന്നും സ്പീക്കർ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com