
തിരുവനന്തപുരം: ജില്ലയിലെ അരുവിക്കരയില്‍ വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദിച്ച് കെലപ്പെടുത്തുകയായിരുന്നുവെന്ന് മകന് ഷിബു സമ്മതിച്ചു. പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
ഈ മാസം 24നാണ് നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിനി മരിച്ചതിന് പിന്നാലെ മകന് ഷിബു, അമ്മ മരിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ നന്ദിനിയുടെ മുഖത്ത് ഉള്‍പ്പെടെ പാടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഷിബുവിനെ പൊലീസ് അന്നു തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിബു കുറ്റം സമ്മതിച്ചത്. അതേസമയം, മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് ഷിബുവെന്നാണ് പൊലീസ് വ്യക്തമാക്കി.