സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് തടവ് ശിക്ഷ

സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,000 റൂപ പിഴയും ശിക്ഷ വിധിച്ചു.
സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് തടവ് ശിക്ഷ

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,000 റൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം തട്ടിച്ചെന്നാണ് കേസ്.

ഈ കേസില്‍ ബിജു രാധാകൃഷ്ണന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോന്‍, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

Related Stories

Anweshanam
www.anweshanam.com