സിപിഐഎമ്മിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ശോഭാ സുരേന്ദ്രന്‍

സിപിഐഎം നേതൃത്വവുമായി ആശയ വിനിമയം നടത്തിയിട്ടില്ല.
സിപിഐഎമ്മിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഐഎമ്മിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ശോഭാ സുരേന്ദ്രന്‍. ബിജെപി വിട്ട് സിപിഐഎമ്മിലേക്ക് പോകാന്‍ ശോഭാ സുരേന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ഇത് സംബന്ധിച്ച് സിപിഐഎം നേതൃത്വവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

സിപിഐഎമ്മില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സിപിഐഎം നേതൃത്വവുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്നാണ് ശോഭ പറഞ്ഞത്. ബിജെപിയിലെ ഭിന്നതകളില്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചത്.

പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. അതേസമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com