സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ

നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്, വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ

കോഴിക്കോട്: തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കുമായിരുന്നില്ല. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്, വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധര്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

Related Stories

Anweshanam
www.anweshanam.com