
ന്യൂ ഡല്‍ഹി: ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രിയെ കണ്ടു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇടപെട്ടിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭ നരേന്ദ്ര മോദിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
അതേസമയം, പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനായി ശോഭാ സുരേന്ദ്രന് കഴിഞ്ഞാഴ്ച്ച എത്തിയത്. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് ശോഭ സുരേന്ദ്രന് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.