കെ.കെ. മഹേശന്‍റെ മരണം കൊലപാതകമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും
Kerala

കെ.കെ. മഹേശന്‍റെ മരണം കൊലപാതകമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും

കെ.കെ. മഹേശന്‍റെ മകന്‍ ഹരികൃഷ്ണനും അനനന്തിരവന്‍ അനിലുമാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്

Thasneem

ആലപ്പുഴ: ഇന്നലെ മരണപ്പെട്ട എസ്.എന്‍.ഡി.പി.യോഗം നേതാവ് കെ.കെ. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവുമായി കുടുംബം രംഗത്ത്. മരണം തൂങ്ങി മരണത്തില്‍ കലാശിച്ചത് കൊലപാതകമായിട്ടാണ് തങ്ങള്‍ കരുതുന്നതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കെ.കെ. മഹേശന്‍റെ മകന്‍ ഹരികൃഷ്ണനും അനനന്തിരവന്‍ അനിലുമാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. മരിക്കുന്നതിന് മുൻപ് പങ്കു വച്ച കത്തിലുള്ള കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും ഇവര്‍ പറഞ്ഞു. മഹേശനെ മാനസികമായി കുറെ നാളുകളായി പീഡീപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഏതെറ്റവും വരെ നിയമ നടപടികളായി പോകുമെന്ന് അനന്തരവന്‍ അനിലും മകന്‍ ഹരികൃഷ്ണണനും പറഞ്ഞു.

ഇന്നലെയാണ് ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായിരുന്ന കെ.കെ മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിയന്‍ ഓഫീസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് കേസില്‍ ആരോപണ വിധേയനായ മഹേശനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മൈക്രോഫിനാന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്തുവന്നിരുന്നു.

അതേസമയം, മഹേശന്റെ മരണത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണ്. സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ല. കേസില്‍ കുടുക്കുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ആളാണ് അദ്ദേഹത്തെ നശിപ്പിച്ചത്. ഡയറിയിലെ സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകളില്‍ വിവരങ്ങള്‍ വ്യക്തമാണ്. മരണത്തിന്റെ പേരില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മഹേശന്‍ എഴുതിയ കത്ത് തന്റെ കൈയിലുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

Anweshanam
www.anweshanam.com