സിയാദ് വധം; രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
Kerala

സിയാദ് വധം; രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദമായിരുന്നു.

News Desk

News Desk

ആലപ്പുഴ: കായംകുളം സിയാദ് വധത്തിൽ ഉന്നതല അന്വേഷണം ആവശ്യമെന്ന നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം. സിയാദിന്‍റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞുള്ള രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

സിയാദ് വധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമായി മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദമായിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന പുതിയ നിലപാടിലേക്ക് പാർട്ടി മാറിയത്.

നിലവിലെ ഉദ്യോഗസ്ഥരിൽ നിന്ന് കേസ് മാറ്റണം. കോൺഗ്രസ് കൗൺസിലർക്കും നേതാക്കൾക്കുമുള്ള പങ്ക് സമഗ്രമായി അന്വേഷിക്കണം എന്നും നാസർ പറഞ്ഞു. അതെസമയം, കായംകുളത്തെ ഗുണ്ടാമാഫിയാ സംഘങ്ങളെ ഒതുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. സിയാദ് വധക്കേസിൽ മുഖ്യപ്രതി മുജീബ് ഉൾപ്പെടെ എല്ലാവരും അറസ്റ്റിലായെന്ന നിലപാടിലാണ് പൊലീസ്.

Anweshanam
www.anweshanam.com