
കൊച്ചി: ഹൈക്കോടതിയിലെ ഐടി സംഘത്തിന്റെ നിയമനത്തില്‍ എം.ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴഞ്ഞ ദിവസങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയിരിക്കുന്നത്.