സിസ്റ്റര്‍ ജസീനയുടേത് മുങ്ങി മരണമെന്ന് സൂചന; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല
സിസ്റ്റര്‍ ജസീനയുടേത് മുങ്ങി മരണമെന്ന് സൂചന; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി : കാക്കനാട് വാഴക്കാലയിലെ മഠത്തിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ് മോർട്ടം പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങി മരണത്തിന്‍റെ സൂചനകള്‍ ഉള്ളതായി പ്രാഥമിക നിഗമനം.

ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്നും അതിന്‍റെ ഫലം കൂടി ലഭിച്ചാലെ മരണകാരണം കണ്ടെത്താനാകൂവെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

അതിനിടെ, സിസ്റ്റര്‍ ജസീനക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്നാണ് വിവരം. കന്യാസ്ത്രീ ചികിത്സ തേടിയ ആശുപത്രിയില്‍ നിന്ന് പൊലീസ് രേഖകള്‍ ശേഖരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com