
തിരുവനന്തപുരം: സിസ്റ്റര്‍ അഭയകൊലക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. അതേസമയം, കോടതി വിധിയെ മാനിക്കുന്നു. പ്രതികള്‍ക്ക് അപീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ട്, കോട്ടയം അതിരൂപത പ്രസ്താവനയിലൂടെ പറഞ്ഞു. ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.