ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ഉടൻ ജയിലിലേക്ക് മാറ്റും

ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു.
ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ഉടൻ ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ വിധി കേള്‍ക്കവെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതി സിസ്റ്റർ സെഫി. എന്നാൽ ഭാവ വ്യത്യസമില്ലാതെ കോടതി മുറിയിൽ ഇരിക്കുകയായിരുന്നു മറ്റൊരു പ്രതിയായ ഫാ. തോമസ് കോട്ടൂർ. കോടതിക്ക് പുറത്തിറങ്ങി വികാരാധീതനായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു.

അഭയയെ കൊലപ്പെടുത്തിയ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റുക. നിലവിൽ ഇവരെ വൈദ്യ പരിശോധന നടത്തുകയാണ്.

അതേസമയം, പ്രതികൾക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com