അഭയ കേസ് ;വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിച്ച അപ്പീല്‍  ഇന്ന് പരിഗണിക്കും

അഭയ കേസ് ;വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.

കൊച്ചി :സിസ്റ്റര്‍ അഭയകേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. കൂടാതെ കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com