അടുത്തതാര് ? നടുറോഡില്‍ ഒറ്റയാള്‍ സമരവുമായി യുവാവ്, വീഡിയോ കാണാം

തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം.
അടുത്തതാര് ? നടുറോഡില്‍ ഒറ്റയാള്‍ സമരവുമായി യുവാവ്, വീഡിയോ കാണാം

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടു പിടിക്കുമ്പോള്‍ നടുറോഡില്‍ ഒറ്റയാള്‍ സമരവുമായി യുവാവ്. പാലക്കാട് സ്വദേശിയായ മുഹസീനാണ് ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. രാവിലെ മണ്ണുത്തി റോഡിലെ കുഴിയില്‍ വീണ് 27 വയസുകാരനായ മുഹസീന് പരിക്കേറ്റിരുന്നു. കുഴിയില്‍ വീണ മുഹസീനെ പൊലീസുകാരാണ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. ആശുപത്രി വിട്ട ശേഷമാണ് വീണ കുഴിയ്ക്കരികിലെത്തി മുഹ്‌സിന്‍ പ്രതിഷേധ സമരം തുടങ്ങിയത്. കൈയ്യിലെ പരിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും പ്രദര്‍ശിപ്പിച്ചാണ് സമരം.

ഇത്തരമൊരു സാഹചര്യം വേറെ ആര്‍ക്കും ഉണ്ടാകരുതെന്നും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഒറ്റയാള്‍ പോരാട്ടമെന്നും മുഹസീന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com