സിഗ്നൽ കേബിൾ മുറിച്ച് ട്രെയിൻ ഗതാഗതം അട്ടിമറിക്കാൻ ശ്രമം

മേലുദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതിനെ തുടർന്ന് അവരെ കുടുക്കാൻ വേണ്ടിയായിരുന്നു കേബിൾ മുറിച്ചിട്ടത് .
സിഗ്നൽ കേബിൾ മുറിച്ച് ട്രെയിൻ ഗതാഗതം അട്ടിമറിക്കാൻ ശ്രമം

കോഴിക്കോട് :സിഗ്നൽ കേബിൾ മുറിച്ച് ട്രെയിൻ ഗതാഗതം അട്ടിമറിക്കാൻ ശ്രമം .അട്ടിമറി ശ്രമം നടത്തിയ രണ്ടു റെയിൽവേ ഉദ്യോഗ്സഥരെ അറസ്റ്റ് ചെയ്തു .കോഴിക്കോട് കക്കോടി സ്വദേശി പ്രവീൺ രാജ് ,ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത് .

ഫറോക്ക് റെയിൽവേ സിഗ്നൽ ആൻറ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ടെക്നീഷ്യന്മാരാണ് ഇരുവരും .24 -നു രാവിലെ കല്ലായി റയിൽവേ സ്റ്റേഷന് സമീപം അഞ്ചുകിലോമീറ്റർ ദൂരത്തിൽ അഞ്ചു സ്ഥലങ്ങളിലായി കേബിൾ മുറിച്ചിട്ടതായി കണ്ടെത്തി .മേലുദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതിനെ തുടർന്ന് അവരെ കുടുക്കാൻ വേണ്ടിയായിരുന്നു കേബിൾ മുറിച്ചിട്ടത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com