കൊച്ചിയിലെ ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമം

കൊച്ചിയിലെ ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമം

എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം വര്ധിക്കുന്നസ് സാഹചര്യത്തിൽ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമം നേരിടുന്നു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം തന്നെ നിറഞ്ഞ അവസ്ഥയാണ്. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 23,437 പേര്‍ക്കാണ്. കൂടുതല്‍ ഡോക്ടര്‍മാരെ രംഗത്തിറക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com