മുല്ലപ്പള്ളി മാപ്പു പറയണം: ശോഭ സുരേന്ദ്രൻ
Kerala

മുല്ലപ്പള്ളി മാപ്പു പറയണം: ശോഭ സുരേന്ദ്രൻ

മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണമെന്ന് ശോഭ സുരേന്ദ്രൻ ഫേസ്​ബുക്ക്​ കുറിപ്പിലൂടെയാണ്​​ ആവശ്യപ്പെട്ടു

By News Desk

Published on :

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശത്തില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രൻ. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണമെന്ന് ശോഭ സുരേന്ദ്രൻ ഫേസ്​ബുക്ക്​ കുറിപ്പിലൂടെയാണ്​​ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്.

കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

Anweshanam
www.anweshanam.com