മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാനം: ശോഭ സുരേന്ദ്രന്‍

അൽപ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു
മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാനം: ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണെന്ന് ശോഭ സുരേന്ദ്രന്‍. ഒരു പൊതുപ്രവർത്തകനായി തുടരാൻ പോലുമുള്ള ധാർമ്മികത അദ്ദേഹത്തിനില്ല. അൽപ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ലൈംഗീക പീഡനത്തിന് ഇരയായ ഒരു 16 വയസ്സുകാരി തീകൊളുത്തി മരിച്ചതിന്റെ പിറ്റേന്ന് ബലാത്സംഗത്തിന് വിധേയ ആകുന്ന സ്ത്രീയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നു എന്നും അങ്ങനെയുള്ള സ്ത്രീകൾ ആത്മഹത്യ ചെയ്യുമെന്നും പറയുന്ന ഒരു പാർട്ടി അധ്യക്ഷൻ ഉണ്ടാകുന്നതിലും വലിയ അപചയമൊന്നും കോൺഗ്രസിന് വരാനില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com