ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ചത്തേക്ക് മാറ്റി

അതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല.

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി  ബുധനാഴ്ചത്തേക്ക് മാറ്റി

കൊച്ചി :ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. 28ആം തീയതി ബുധനാഴ്ചയാണ് വിധി. അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല.

തെളിവുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിക്കൊണ്ടാണ് ഇഡി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തത്. ഇഡിക്കു വേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരായി. കസ്റ്റംസും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

അതേ സമയം, സ്വർണമടങ്ങിയ കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസിനെ ശിവശങ്കർ വിളിച്ചു എന്ന ഇഡിയുടെ വാദം അദ്ദേഹത്തിനു തിരിച്ചടിയാവും.

Related Stories

Anweshanam
www.anweshanam.com