സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട്‌ മണിക്കൂര്‍ പിന്നിട്ടു

അദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുക്കുന്നത്
 സ്വർണ്ണക്കടത്ത്; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട്‌ മണിക്കൂര്‍ പിന്നിട്ടു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് എട്ടു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടു. രാ​വി​ലെ തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ല്‍ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

അദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുക്കുന്നത്. ശിവശങ്കറിനെ പ്രതി ചേർക്കുമോയെന്ന് ഇന്ന് അറിയാനാകും

കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി.

ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് എ​ന്‍​ഐ​എ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ ക​സ്റ്റം​സും ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ നി​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഹെ​ത​ര്‍ ഫ്ളാ​റ്റ്, സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫ്ളാ​റ്റ്, സ്വ​പ്ന​യു​ടെ വാ​ട​ക വീ​ട് ഇ​വി​ടെ​യെ​ല്ലാം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും.

ഇതിനിടെ, സ്വപ്ന സുരേഷിന്‍റെ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കൂടി കസ്റ്റംസ് കണ്ടെത്തി. ലോക്കർ പരിശോധനയിലാണ് രേഖകൾ കണ്ടെടുത്തത്. ഈ പണം മരവിപ്പാക്കാൻ കസ്റ്റംസ് തിരുവനന്തപുരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടു. നേരത്തെ ഒരു കോടി അഞ്ച് ലക്ഷം രൂപ സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ സ്വപ്ന കടുത്ത സാമ്പ‌ത്തിക പ്രതിസന്ധിയിൽ ആയിരുന്നെന്നാണ് ശിവശങ്കർ എൻഐഎയോട് പറഞ്ഞത്. ഇടക്കാലത്ത് പണം നൽകി സഹായിക്കുകയും ചെയ്തു. ഈ പൊരുത്തക്കേടും എൻഐഎ പരിശോധിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com