ഷിഗല്ല രോഗം: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വയറിളക്കവും മറ്റു രോഗലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ഡിഎംഒ വ്യക്തമാക്കി.
ഷിഗല്ല രോഗം: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. രോഗബാധയെ തുടര്‍ന്ന് പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളിലാണ് ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്തെന്നും അവര്‍ പറഞ്ഞു. വയറിളക്കവും മറ്റു രോഗലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ഡിഎംഒ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com