
തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരുക്ക്. ഇടതുകാലിന്റെ ചെറുവിരലിൽ നേരിയ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. ഇന്ന് രാവിലെയാണ് സംഭവം.
നിയമസഭാ സമ്മേളനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിയിൽവച്ചാണ് കാൽവഴുതിയത്. തുടർന്ന് ഷാനിമോളെ ആംബുലൻസിൽ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു.
ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്ദേശിച്ചിട്ടുെണ്ടങ്കിലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പെങ്കടുക്കാന്‍ ആശുപത്രിയില്‍നിന്ന് പ്ലാസ്റ്ററിട്ട കാലുമായി ഷാനിമോള്‍ നിയമസഭയിെലത്തിയിരുന്നു. ഇരുന്നാണ് അവര്‍ പ്രസംഗിച്ചത്.