ഷംസീർ എം എൽ എയുടെ ഭാര്യയുടെ നിയമനം കോടതി തടഞ്ഞു

കണ്ണൂർ സർവകലാശാലയിലെ എച്ച് ആർ ഡി സെന്ററിലെ അസി.പ്രൊഫ തസ്തികയിലേക്ക് ഷംസീറിന്റെ ഭാര്യ ഡോ.ഷെഹ്ലയെ നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.
ഷംസീർ എം എൽ എയുടെ ഭാര്യയുടെ നിയമനം കോടതി തടഞ്ഞു

കൊച്ചി: സി പി എം നേതാവ് എ എൻ ഷംസീർ എം എൽ എയുടെ ഭാര്യ ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ നിയമന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

കണ്ണൂർ സർവകലാശാലയിലെ എച്ച് ആർ ഡി സെന്ററിലെ അസി.പ്രൊഫ തസ്തികയിലേക്ക് ഷംസീറിന്റെ ഭാര്യ ഡോ.ഷെഹ്ലയെ നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. മെയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്ന് കോടതി നിർദേശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com