ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും
Kerala

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Geethu Das

Geethu Das

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. നടിയെ ഭീഷണിപ്പെടുത്തിയ സംഘം സമാന രീതിയില്‍ 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്.

പ്രതികള്‍ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളില്‍ സംഘത്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കേസുകള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സംഘത്തിനെതിരെ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

Anweshanam
www.anweshanam.com