ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ ഒരു പ്രതികൂടി കീഴടങ്ങി
Kerala

ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ ഒരു പ്രതികൂടി കീഴടങ്ങി

ഷംന കാസിം ഉന്നയിച്ച ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു

News Desk

News Desk

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ലാം പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. അ​ബ്ദു​ള്‍ സ​ലാ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ഷ​ന്‍​സ് കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. എന്നാൽ ഷംന കാസിം ഉന്നയിച്ച ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു.

പണം തട്ടാൻ ശ്രമിച്ചിട്ടില്ല. യഥാർത്ഥത്തിൽ വിവാഹാലോചനയുമായി തന്നെയാണ് ഷംന കാസിമിന്റെ കുടുംബത്തെ ബന്ധപ്പെട്ടത്. അവർ ഞങ്ങളുടെ സ്റ്റാറ്റസ് പറ്റിയില്ല എന്നറിയിക്കുകയായിരുന്നു എന്ന് ഇയാൾ കീഴടങ്ങാൻ എത്തിയ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ഒളിവിൽ ഇരുന്നിട്ട് കാര്യമില്ലെന്നും അതിനാലാണ് കീഴടങ്ങുന്നതെന്നും ഇയാൾ പറഞ്ഞു.

കേ​സി​ല്‍ ഏ​ഴ് പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇതിൽ നേ​ര​ത്തെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ റ​ഫീ​ഖ്, ര​മേ​ശ്, ശ​ര​ത്ത്, അ​ഷ്റ​ഫ് എ​ന്നി​വ​രെ മ​ര​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജൂ​ലൈ ഏ​ഴു വ​രെ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​തി​ക​ളുടെ എ​ണ്ണം കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഷം​ന​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ഒ​രു ല​ക്ഷം രൂ​പ ചോ​ദി​ച്ചു, ത​ന്നി​ല്ലെ​ങ്കി​ല്‍ ക​രി​യ​ര്‍ ഇ​ല്ലാ​താ​ക്കു​മെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​രു​ടെ ഭീ​ഷ​ണി. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ടി​ക് ടോ​ക് താ​ര​ത്തി​നു​വേ​ണ്ടി വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യി വ​ന്ന​വ​ര്‍ ഒ​രാ​ഴ്ച​കൊ​ണ്ട് കു​ടും​ബ​വു​മാ​യി അ​ടു​ത്തെ​ന്ന് ഷം​ന പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ നാ​ല്‍​വ​ര്‍ സം​ഘം വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​ഘം ഒ​രു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തെ​ന്ന് ഷം​ന​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Anweshanam
www.anweshanam.com