സമരത്തിനിടെ പോലീസ് യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യത് ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍: ഷാ​ഫി ഷാ​ഫി പ​റമ്പി​ല്‍

സെ​ക്ര​ട്ട​റി​യേ​റ്റിന് മുന്നില്‍ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം ഡി​വൈ​എ​ഫ്‌ഐ​യു​ടെ തി​ര​ക്ക​ഥ​യെ​ന്ന് ഷാ​ഫി പ​റമ്പി​ല്‍ എം​എ​ല്‍​എ
സമരത്തിനിടെ പോലീസ് യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യത് ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍: ഷാ​ഫി ഷാ​ഫി പ​റമ്പി​ല്‍

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റിന് മുന്നില്‍ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം ഡി​വൈ​എ​ഫ്‌ഐ​യു​ടെ തി​ര​ക്ക​ഥ​യെ​ന്ന് ഷാ​ഫി പ​റമ്പി​ല്‍ എം​എ​ല്‍​എ. നെ​യിം ബോ​ര്‍​ഡ് പോ​ലും ഇ​ല്ലാ​ത്ത പോ​ലീ​സു​കാ​രാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. അ​വ​ര്‍ യ​ഥാ​ര്‍​ഥ പോ​ലീ​സ​ല്ലെ​ന്നും യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞപ്പോൾ പോലീസിന് നേരെ ഇവർ കല്ലേറ് നടത്തി .

തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേ സമയം സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാന്‍ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com