കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റ​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍
Kerala

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റ​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊല​പാ​ത​ക​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊല​പാ​ത​ക​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഒ​രി​ക്ക​ലും ത​യാ​റ​ല്ലെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പട്ടത്ത് സം​ഘ​ടി​പ്പി​ച്ച പ​ട്ടി​ണി സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഷാ​ഫി പ​റ​മ്പില്‍ പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഞ​ങ്ങ​ളു​ണ്ടാ​വി​ല്ലെന്നും കൊ​ല്ലാ​ന്‍ ഉ​ത്ത​ര​വി​ട്ട​ല്ല ഞ​ങ്ങ​ള്‍ മ​റ്റൊ​രു ജീ​വ​നു​വേ​ണ്ടി ഇ​വി​ടെ കേ​ഴു​ന്നതെന്നും ഷാ​ഫി പ​റമ്പില്‍ കൂട്ടിച്ചേര്‍ത്തു. പിഎസ് സി ലിസ്റ്റ് റദ്ധാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത അനുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ് യൂത്ത് കോൺഗ്രസ്.

Anweshanam
www.anweshanam.com