കോടിയേരിയുടെ ആരോഗ്യത്തേക്കാള്‍ മോശം പിണറായിയുടെ ആരോഗ്യം: ഷാഫി പറമ്പില്‍

ആരോഗ്യ പ്രശ്‌നമുള്ളത് കൊണ്ടാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതെന്ന വാദം വിശ്വസയോഗ്യമല്ലെന്നും ഷാഫി പറമ്പില്‍
   കോടിയേരിയുടെ
ആരോഗ്യത്തേക്കാള്‍ മോശം പിണറായിയുടെ ആരോഗ്യം:  ഷാഫി പറമ്പില്‍

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സന്ദേശമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.

ആരോഗ്യ പ്രശ്‌നമുള്ളത് കൊണ്ടാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതെന്ന വാദം വിശ്വസയോഗ്യമല്ലെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.കോടിയേരിയുടെ ആരോഗ്യത്തേക്കാള്‍ മോശം പിണറായി വിജയൻറെ ആരോഗ്യമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്ന് സി.പി.ഐ.എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

Related Stories

Anweshanam
www.anweshanam.com