കെടി ജലീലിന് അനര്‍ഹമായ സംരക്ഷണം നല്‍കുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
Kerala

കെടി ജലീലിന് അനര്‍ഹമായ സംരക്ഷണം നല്‍കുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

കെടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനര്‍ഹമായ സംരക്ഷണം നല്‍കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍.

News Desk

News Desk

കൊച്ചി: കെടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനര്‍ഹമായ സംരക്ഷണം നല്‍കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്. അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തില്‍ പങ്ക് ഉണ്ടെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്റെ രാജി യശസ്സുയര്‍ത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ധാര്‍മികത എവിടെപോയിയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ഇ പി ജയരാജന്‍, തോമസ് ചാണ്ടി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്. നിയമ സംവിധാനങ്ങളെ മറികടന്നാണ് കിലോ കണക്കിന് വരുന്ന പാഴ്സല്‍ കെടി ജലീല്‍ കൈപ്പറ്റിയത്. ഇത് എന്തിനാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും ഇതിനിടയില്‍ കള്ളക്കളി നടത്തുന്നുണ്ട്. തെളിവുകള്‍ ഉണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ഷാഫി പറമ്പില്‍.

Anweshanam
www.anweshanam.com