എല്ലാ ജില്ലകളിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം: യൂത്ത് കോൺഗ്രസ്

സ്ഥാനാർഥി നിർണയം വൈകരുത്. ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു
 എല്ലാ ജില്ലകളിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം: യൂത്ത് കോൺഗ്രസ്

പാലക്കാട്​: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകണമെന്നും എല്ലാ ജില്ലകളിലും പുതുമുഖങ്ങൾക്ക് അവസരം വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം വിശദമായ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിന് നൽകും. സ്ഥാനാർഥി നിർണയം വൈകരുത്. ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ദുഷ്​ചെയ്​തികള്‍ക്കെതിരെ യു.ഡി.എഫ്​ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല. രാഷ്​ട്രീയ കാമ്ബയിനുകളുടെ അഭാവമാണ്​ മുന്നണിക്ക്​​ മേല്‍​െക്കെ ​ലഭിക്കാതിരിക്കാന്‍ കാരണം. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്​.

നേതൃത്വത്തി​െന്‍റ ജാഗ്രതക്കുറവും തോല്‍വിയിലേക്ക്​ നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടികയില്‍ യുവജനങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പാളിച്ചകളില്‍നിന്ന്​ നേതൃത്വം പാഠം പഠിക്കണം. വിജയസാധ്യതയുള്ളവരെ ഗ്രൂപ്​ സമവാക്യങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തരുത്​. വ്യത്യസ്​ത മേഖലകളിലും താഴെത്തട്ടിലും കഴിവ്​ തെളിയിച്ച പരിചയസമ്ബന്നരെയും കളത്തിലിറക്കണം. ആര്​ നിന്നാലും വിജയിക്കുന്നിടങ്ങളില്‍ പുതുമുഖങ്ങള്‍ക്ക്​ അവസരം നല്‍കണം.

ചിലര്‍ക്ക്​ തുടര്‍ച്ചയായി സീറ്റ്​ നല്‍കുന്നതാണ്​ പരാജയ കാരണം. ഗ്രൂപ്പിന്​ അതീതമായ പ്രതിബദ്ധതയാണ്​ ​ആവശ്യം. പാര്‍ട്ടി സമീപനങ്ങളിലാണ്​ അഴിച്ചുപണി വേണ്ടത്​. സ്ഥാനാര്‍ഥി നിര്‍ണയം, താഴെത്തട്ടിലുള്ള പ്രവര്‍ത്തനം, തെരഞ്ഞെടുപ്പ്​ മുന്നൊരുക്കം എന്നിവയിലെല്ലാം കാതലായ മാറ്റം അനിവാര്യമാണ്​.

തൊട്ടുപിന്നാലെ അതിരൂക്ഷ വിമർശനങ്ങളുമായി മറ്റ് നേതാക്കളും രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ കാറിൽ കയറുന്നതും കാർ ഓടിക്കുന്നതും സ്ഥാനാർത്ഥിയാകാൻ യോഗ്യതയായി കാണുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രൻ പറഞ്ഞു.

റിബലുകൾക്കെതിരെ നടപടിയെടുക്കുന്നതു പോലെ ജന വിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെയും നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് യോഗത്തിൽ വിമർശനമുണ്ടായി.ചിലർ കെപിസിസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ സീറ്റിനായി പണം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ആരോപണമുയ‍ർന്നു.

തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുകയെന്നും യുവനേതാക്കൾ വിമർശനം ഉയർത്തി.

ജനുവരി 11ന്​ ​തിരുവനന്തപുരത്ത്​ കോണ്‍ഗ്രസ്​ യുവ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട യുവ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com