
തിരുവനന്തപുരം :യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. യൂണിറ്റ് സെക്രട്ടറി മലയിന്‍കീഴ് പെരുകാവ് വട്ടവിളയില്‍ വിപിന്‍ ദാസിന്റെ വീടിന് നേരെ ഇന്നലെ പുലര്ച്ചെഓടെയായിരുന്നു ആക്രമണമുണ്ടായത്.
രണ്ടാംവര്‍ഷ ഇസ്ളാമിക് ഹിസ്റ്ററി പി.ജി വിദ്യാര്‍ത്ഥിയാണ് വിപിന്‍ദാസ്. സംഭവസമയം വിപിന്‍ദാസിന്റെ മാതാപിതാക്കളും അനുജനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.