
കട്ടപ്പന: വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി.
ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്.
ജില്ലാ നേതൃത്വത്തിന് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു.
സി.കെ കൃഷ്ണന്‍കുട്ടി തെറ്റുകാരനാെണന്നാണ് അന്വേഷണ കമ്മീഷന് കണ്ടെത്തല്‍. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യുട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.