കോവിഡ് വ്യാപനം രൂക്ഷം: ആലുവ പൊലീസ് സ്റ്റേഷനില്‍ 7 പേര്‍ക്ക് കൂടി രോഗം

ഇരുപത്തിയേഴ് പേര്‍ക്കാണ് ആലുവ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷം: ആലുവ പൊലീസ് സ്റ്റേഷനില്‍ 7 പേര്‍ക്ക് കൂടി രോഗം

ആലുവ: പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറടക്കം ഏഴു പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ഇരുപത്തിയേഴ് പേര്‍ക്കാണ് ആലുവ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.

സിഐയും എഎസ്‌ഐ മാരും അടക്കം ഇന്നലെ മാത്രം രോഗബാധിതരായത് ഏഴുപേര്‍. സ്റ്റേഷനിലെ പകുതിയോളം പേര്‍ വിവിധ ചുമതലകളിലായി മറ്റുപല ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ആയ പൊലീസുകാരെ നീരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാത്തതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്.ഐ അടക്കമുള്ള പത്തിലധികം പേര്‍ നേരത്തെ കോവിഡ് ബാധിതരായിരുന്നു.

കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ പോലും ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ന് പോസ്റ്റീവായ പൊലീസുകാര്‍ കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക് പോയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com